പ്രതീകാത്മക ചിത്രം 
India

നടുറോഡില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പിന്നാലെ തടഞ്ഞുവച്ച് കയറിപ്പിടിച്ചു; സിസി ടിവി എല്ലാം കണ്ടു; യുവാവ് അറസ്റ്റില്‍

നടുറോഡില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നടുറോഡില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ബംഗളൂരു ഡിജെ ഹള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കേസില്‍ പ്രതിയായ ദത്തു എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇടുങ്ങിയ റോഡിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയുടെ മുന്നിലാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. സ്ത്രീ ഒഴിഞ്ഞുമാറി പോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞുവെയ്ക്കുകയും നഗ്‌നതാ പ്രദര്‍ശനം തുടരുകയും ചെയ്തു. ഒടുവില്‍ സ്ത്രീ ചെരിപ്പൂരി ഇയാളെ അടിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. ഇതിനുപിന്നാലെ സ്ത്രീയെ കയറിപിടിച്ച യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിപ്പോയ യുവാവിനെ സ്ത്രീ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന