രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശങ്കരാചാര്യ എക്‌സ്‌
India

'ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നു'; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശങ്കരാചാര്യ

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകവും അധാര്‍മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി; കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുമതത്തിന് എതിരായി ഒന്നുമില്ലെന്ന് ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകവും അധാര്‍മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമകാരികളായി ചിത്രീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം താന്‍ സശ്രദ്ധം പൂര്‍ണമായി ശ്രദ്ധിച്ചെന്നും, ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നതാണ് എന്നാണ് രാഹുല്‍ അതില്‍ പറഞ്ഞിരിക്കുന്നതെന്നും ശങ്കരാചാര്യര്‍ വിശദീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നത് അധാര്‍മികമാണ്. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വസ്തുതകളെ വളച്ചൊടിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ലെന്നും ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി വിമര്‍ശനത്തിന് പിന്നാലെ, രാഹുലിന് പിന്തുണയുമായി സഹോദരി പ്രിയങ്ക രംഗത്തെത്തിയിരുന്നു. 'രാഹുലിന് ഒരിക്കലും ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കാനാവില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ബിജെപിക്കും അതിന്റെ നേതാക്കന്മാര്‍ക്കും നേരെയായിരുന്നു,' പ്രിയങ്ക അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം