ബംഗളൂരു: ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച നന്ദി പ്രകടത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മദ്യവിതരണം. മദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമദ്യവിതരണം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി അറിയിക്കാനായാണ് ചിക്കബെല്ലാപൂരില്‍ സുധാകറിന്റെ അനുയായികള്‍ പരിപാടി സംഘടിപ്പിച്ചത്. 1.6 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ സുധാകര്‍ പരാജയപ്പെടുത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളുടെ വിശദീകരണമല്ല വേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതികരിക്കണം. ഇത് ബിജെപിയുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ആദ്യം പാര്‍ട്ടി ഉത്തരം പറയട്ടെയെന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിര വീഡിയോയില്‍ കാണാം. പരിപാടിക്ക് എംപി പൊലീസ് സേവനം ആവശ്യപ്പെട്ടിരുന്നുവെന്നതാണ് മറ്റൊരു വിചിത്ര കാര്യം. പങ്കെടുക്കുന്നവര്‍ക്ക് മദ്യവും ഭക്ഷണവും നല്‍കുമെന്ന് നോട്ടിസില്‍ എഴുതിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates