Shashi Tharoor ഫയല്‍
India

സിന്ദൂര്‍ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇല്ല, താൽപ്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു; പങ്കെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ?

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍  ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശശി തരൂര്‍ അറിയിച്ചതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാകും പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടുക. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള ഒരു പ്രതിനിധി സംഘത്തെ നയിച്ച നേതാവ് എന്ന നിലയില്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സംസാരിക്കാന്‍ ക്ഷണിച്ചേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭയില്‍ സംസാരിക്കാനായി സ്പീക്കര്‍ തരൂരിനെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് തള്ളി, കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

Congress leader Shashi Tharoor will not participate in the discussions in Parliament today on the Pahalgam terror attack and Operation Sindoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

SCROLL FOR NEXT