രാഹുല്‍ ഗാന്ധി PTI
India

'അവള്‍ ഇപ്പോഴും എന്റെ സുഹൃത്ത്'; രാഹുല്‍ വിദേശത്ത് പഠിച്ചത് കള്ളപ്പേരിലെന്ന് സോണിയ

സോണിയാ​ഗാന്ധി നാലു തവണ കാൻസറിനെ അതിജീവിച്ചെന്ന് രാഹുൽ​ഗാന്ധി വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: അമ്മ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെ, വെളിപ്പെടുത്തിയ പെണ്‍സുഹൃത്തിനെക്കുറിച്ച് വിശദീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'അവള്‍ ഇപ്പോഴും എന്റെ സുഹൃത്താണ്' എന്നാണ് ചോദ്യത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ റെസ്റ്റോറന്റില്‍ പോയ കാര്യം പറഞ്ഞപ്പോഴാണ് രാഹുല്‍ഗാന്ധി വ്യക്തിജീവിതത്തിലെ ഒരു അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

'എന്റെ മാതാപിതാക്കളെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ടായിരുന്നു. അതിലൊന്നാണ് അവര്‍ വാഴ്‌സിറ്റി റെസ്റ്റോറന്റില്‍ വെച്ച് കണ്ടുമുട്ടി എന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ കേംബ്രിഡ്ജില്‍ എത്തിയപ്പോള്‍ പെണ്‍സുഹൃത്തിനോട്, 'നമുക്ക് വാഴ്‌സിറ്റി റെസ്റ്റോറന്റില്‍ പോകാം' എന്ന് പറഞ്ഞു. എന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടിയ ആ സ്ഥലം കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.' സോണിയയുടെ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഞാന്‍ അവിടെ ചെന്നിരുന്നു. അവര്‍ മെനു കൊണ്ടുവന്നു. 'എന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടിയത് ഈ റെസ്റ്റോറന്റിലാണ്.' എന്ന് അവരോട് പറഞ്ഞു. എന്നെ നോക്കിയിട്ട്, 'ഓ, അവരാണോ? എനിക്കവരെ അറിയാം' എന്ന് അദ്ദേഹം പറഞ്ഞു. 'അവരെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് അറിയാവുന്നത്?' എന്നു ഞാന്‍ ചോദിച്ചു, 'ഓ, ആ രണ്ടുപേരല്ലേ? നിങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം,' അദ്ദേഹം മറുപടി നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ പുസ്തകത്തില്‍ നിങ്ങള്‍ വായിക്കുന്നത്, അച്ഛന്‍ മരിക്കുന്നതിന് മുമ്പുള്ള അമ്മയെക്കുറിച്ചാണ്. അമ്മ കാന്‍സറിനെ അതിജീവിച്ചത് ഒന്നോ രണ്ടോ തവണയല്ല. നാലുതവണയാണ് അമ്മ കാന്‍സറിനെ തോല്‍പ്പിച്ചത്! എന്നാല്‍, അതൊന്നും വലിയ കാര്യമായി അമ്മ കാണുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അമ്മ ഭയപ്പെടുന്നത് കണ്ടിട്ടില്ല; ഒരിക്കല്‍ പോലും അമ്മ പിന്മാറുന്നതും ഞാന്‍ കണ്ടിട്ടില്ല... പപ്പ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, അമ്മയെക്കുറിച്ച് എത്രത്തോളം അഭിമാനിക്കുമായിരുന്നു എന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. രാഹുല്‍ ഗാന്ധി പറഞ്ഞു. സഹോദരി പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷമുള്ള ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് ചടങ്ങില്‍ സാണിയാഗാന്ധി വെളിപ്പെടുത്തി. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷം, രാഹുലിന് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകേണ്ടി വന്നു. ഹാര്‍വാര്‍ഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതർ അനുവദിച്ചില്ല. അത് മറ്റുള്ളവര്‍ക്ക് കൂടി അപകടമുണ്ടാക്കിയേക്കാം എന്നായിരുന്നു അവര്‍ പറഞ്ഞത്.

തുടര്‍ന്ന് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റൊരു കോളജില്‍ രാഹുലിന് പ്രവേശനം ഒരുക്കി. മറ്റൊരു പേര് ഉപയോഗിച്ചാണ് രാഹുല്‍ഗാന്ധി ആ കോളജില്‍ ചേര്‍ന്നത്. രാഹുലിന്റെ യഥാര്‍ത്ഥ പേര് മറ്റാരും അറിയരുത് എന്നതിനാലായിരുന്നു അത്. സുഹൃത്തുക്കളുമായി ഇടപഴകുന്നതിന് അത് രാഹുലിന് വലിയ പ്രയാസം ഉണ്ടാക്കി. പ്രത്യേകിച്ചും തന്റെ കുടുംബത്തെക്കുറിച്ച് അവരോട് വെളിപ്പെടുത്തുന്നതില്‍. സോണിയാഗാന്ധി പറഞ്ഞു.

"She's A Friend Now" Rahul gandhi on his girl friend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

അന്ന് 1,31,160 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ്, പത്തുമാസത്തിനിടെ ലക്ഷത്തില്‍ താഴേക്ക് കൂപ്പുകുത്തി; സ്വര്‍ണത്തിന്റെ തിളക്കത്തിന് മങ്ങലേറ്റത് എങ്ങനെ?

'എന്റെ വോട്ട് വില്‍ക്കാനുള്ളത് അല്ല'; സ്ഥാനാര്‍ഥി നല്‍കിയ പണം ബാലറ്റ്‌പെട്ടിയില്‍ നിക്ഷേപിച്ച് വോട്ടര്‍

സജിൻ ബാബുവിന്റെ 'തർക്കം' ഐഎഫ്എഫ്കെയിലേക്ക്

പേരാവൂരിലെ പ്രിയ ആരാധകന്റെ അകാല വിയോഗത്തിൽ അനുശോചനവുമായി മമ്മൂട്ടി