സുധീര്‍ സുരി, ട്വിറ്റര്‍ 
India

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ശിവസേന പ്രതിഷേധിക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. അമൃത്സറില്‍ സുധീര്‍ സുരിയെയാണ് വെടിവെച്ചു കൊന്നത്.

നഗരത്തില്‍ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ചവറ്റുകൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സുധീര്‍ സുരിയ്ക്ക് ഭീഷണി നിലനിന്നിരുന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിനിടെ ഉണ്ടായ സംഭവം സുരക്ഷാ വീഴ്ചയാണ് എന്ന് ആരോപിച്ച് ശിവസേന പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഫോണില്‍ എപ്പോഴാണ് എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കേണ്ടത്? വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല

ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണം: 10 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി

'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ

ഷെഹ്‌സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം