ഉദ്ധവ് താക്കറെ ഫയല്‍
India

അടയ്ക്കയ്ക്കും തക്കാളിക്കും പകരം ചാണകവും തേങ്ങയും: ഉദ്ധവ് താക്കറെയുടെ വാഹനത്തിന് നേരെ ആക്രമണം: വിഡിയോ

മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. ഉദ്ധവിന്റെ വാഹനത്തിനു നേരെ തേങ്ങയും ചാണകവും എറിയുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര താനയില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ നേരത്തെ അക്രമം നടത്തിയിരുന്നു. അടയ്ക്കയും തക്കാളിയും രാജ് താക്കറേയും വാഹനത്തിന് നേരെ എറിയുകയായിരുന്നു.

ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്. വീണ്ടും ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SCROLL FOR NEXT