wedding പ്രതീകാത്മക ചിത്രം
India

'ആഡംബര വിവാഹ വിരുന്ന് നടത്തിയാല്‍ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം പിഴ; പങ്കെടുത്താല്‍ 50,000'

വിവാഹശേഷം, വധുവിന്റെ കുടുംബം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രാമവാസികളെയും ക്ഷണിച്ചു വരുത്തി നിരവധി ആടുകളെ വെട്ടി വിപുലമായ മാംസാഹാര വിരുന്ന് നല്‍കുന്നതാണ് ഇതിന്റെ പരമ്പരാഗത രീതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു: വിവാഹ വിരുന്നുകള്‍ നടത്തി കുടുംബങ്ങള്‍ കടക്കെണിയാലാകുന്നതോടെ ആഡംബര വിവാഹ വിരുന്നുകള്‍ക്കെതിരെ കടുത്ത പിഴ ചുമത്താന്‍ തീരുമാനിച്ച് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങള്‍. ഇത്തരം വിപുലമായ വിരുന്നുകള്‍ നടത്തുന്ന കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപയും, അതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് 50,000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം.വരള്‍ച്ചയും പണപ്പെരുപ്പവും മൂലം സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരം ആചാരങ്ങള്‍ വേണ്ടെന്ന് ഗ്രാമങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്.

കുടുംബബന്ധങ്ങളുടെയും സമുദായ കൂട്ടായ്മയുടെയും ആഘോഷമായിട്ടാണ് കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ ബീഗര്‍ ഊട്ട എന്ന വിളിക്കുന്ന മാംസാഹാരവിരുന്ന് സംഘടിപ്പിക്കുന്നത്. വിവാഹശേഷം, വധുവിന്റെ കുടുംബം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രാമവാസികളെയും ക്ഷണിച്ചു വരുത്തി നിരവധി ആടുകളെ വെട്ടി വിപുലമായ മാംസാഹാര വിരുന്ന് നല്‍കുന്നതാണ് ഇതിന്റെ പരമ്പരാഗത രീതി. കാര്‍ഷിക വരുമാനത്തിലെ ഇടിവ്, വരള്‍ച്ച, പണപ്പെരുപ്പം എന്നിവ മൂലം നിരവധി കര്‍ഷക കുടുംബങ്ങള്‍ ജീവിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ്, വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരം അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കാന്‍ ഷിമോഗയിലെ ഗ്രാമങ്ങള്‍ തീരുമാനിച്ചത്.

'ഏതെങ്കിലും ഒരു കുടുംബം ഇത്തരം വിരുന്ന് സംഘടിപ്പിച്ചതായി അറിഞ്ഞാല്‍, ആ കുടുംബത്തിന് 1 ലക്ഷം രൂപ വരെ പിഴയും, ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് 50,000 രൂപ പിഴയും ഈടാക്കും. കൂടാതെ, നിശ്ചയച്ചടങ്ങിന്റെ സമയത്തും മാംസാഹാര വിരുന്ന് പാടില്ലെന്നും തീരുമാനിച്ചതായും ഗ്രാമവാസികള്‍ പറയുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങള്‍ ഈ ചടങ്ങിനായി നിരവധി ആടുകളെ വാങ്ങുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ ചടങ്ങിനായി രണ്ടോ മൂന്നോ ആടുകളെ മാത്രമാണ് വാങ്ങാന്‍ സാധിക്കുകയെന്ന് ഗ്രാമവാസികള്‍ പറയുന്നു. വിവാഹദിവസം മാത്രമുള്ള ഈ ചടങ്ങ് നടത്താന്‍ കുടുംബം നിര്‍ബന്ധിതരാകുന്നതോടെ അവര്‍ക്ക് ഈ കടം വീട്ടാന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുത്തേക്കാമെന്നും അവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്; നഴ്സ്, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്...

'കാണികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്'; അഞ്ജു ജോസഫിനോട് യുവ ഡോക്ടര്‍; വൈകാരിക കുറിപ്പ്

12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!

ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവർക്കായി സ്കൂബ സംഘത്തിന്റെ തിരച്ചിൽ