മോഹന്‍ സിങ് ബിഷ്ട് 
India

ശിവ്പുരി അല്ലെങ്കില്‍ ശിവവിഹാര്‍ ; മുസ്തഫബാദ് എന്ന പേര് മാറ്റുമെന്ന് ബിജെപി നേതാവ്

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ. മണ്ഡലത്തില്‍ നിന്നും വിജയിച്ച മോഹന്‍ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവ്പുരി എന്നോ ശിവവിഹാര്‍ എന്നോ മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

മുസ്തഫബാദ് എന്ന പേര് ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റും. ഇക്കാര്യം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മുസ്തഫബാദ് എന്ന് പേര് നിലനിര്‍ത്താന്‍ എന്തിനാണ് രാഷ്ട്രീയക്കാര്‍ വാശിപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. ഹിന്ദുക്കള്‍ ധാരാളമായി താമസിക്കുന്ന ഇടത്ത് എന്തുകൊണ്ട് ശിവപുരി എന്നോ ശിവ വിഹാര്‍ എന്നോ പേര് വെച്ചുകൂടാ. മുസ്തഫ എന്ന് പേരില്‍ ആളുകള്‍ അസ്വസ്ഥരാണ്. പേര് മാറ്റിയേ തീരൂ, മോഹന്‍ സിങ് ബിഷ്ട് പറഞ്ഞു.

2020ല്‍ ദേശീയ തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് മുസ്തഫബാദ്.

എഎപി നേതാവ് അദീല്‍ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് താഹീര്‍ ഹുസൈനെയും പരാജയപ്പെടുത്തിയാണ് മോഹന്‍ സിങ് ബിഷ്ട് മുസ്തഫാബാദില്‍ നിന്ന് വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT