India

'നീയെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു; ഒറ്റക്ക് 5 മിനിറ്റ് നോക്കിനില്‍ക്കണം'; വിവാഹിതയായ യുവതിക്ക് പൊലീസ് ഓഫീസറുടെ ഓഡിയോ ക്ലീപ്പ്; സസ്‌പെന്‍ഷന്‍

നിന്നെ തനിയെ ഒറ്റക്ക് 5 മിനിറ്റ്  കാണണമെന്ന് വിവാഹിതയായ യുവതിയോട് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്  സസ്‌പെന്‍ഷന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ജോദ്പൂര്‍:  വിവാഹിതയായ യുവതിയോട് തന്നെ ഒറ്റക്ക് അഞ്ച് മിനിറ്റ്കാണണമെന്ന് ഓഡിയോ ക്ലിപ്പ് അയച്ച എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. ജസ്വന്ത്പുര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബീര്‍ മുഹമ്മദിനെയാണ് സസ്‌പെന്റ് ചെയ്തത്. എസ്എച്ചഒയും യുവതിയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഓഡിയോ ക്ലിപ്പിലെ പരാമര്‍ശങ്ങള്‍ ഗുരുതരമേറിയതാണ്. അതിനാല്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട്് മാധ്യമങ്ങളോട് പറഞ്ഞു. മകനൊപ്പം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയപ്പോഴായിരുന്നു എസ്എച്ച്ഒ യുവതിയെ വിളിച്ചത്. നിര്‍മ്മാണത്തിലിരിക്കന്ന വീടിന് അയച്ച മണല്‍ ലഭിച്ചിരുന്നോ എന്നും എസ്എച്ച്ഒ ചോദിക്കുന്നു. എന്തിനാണ് ഇത് അയച്ചതെന്ന് യുവതി തിരികെ ചോദിക്കുന്നു. താനാണ് കാര്യങ്ങളെല്ലാം ചെയ്തതെന്ന് തോന്നിപ്പിക്കുന്ന രീതിയിലിയിരുന്നു എസ്എച്ച്ഒയുടെ സംസാരം. തന്നെ വിളിക്കുന്ന കാര്യം ഭര്‍ത്താവ് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അതിനെല്ലാം നെഗറ്റീവ് ആയ രീതിയിലാണ് യുവതി മറുപടി നല്‍കുന്നത്. 

നീയെന്നെ വല്ലാതെ ഭ്രാന്ത്പിടിപ്പിക്കുന്നു. അഞ്ച് മിനിറ്റ് നിന്റെ വീട്ടില്‍ നിന്നെ ഒറ്റക്ക് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഏറെ സംസാരിക്കാനുണ്ടെന്നും എസ്എച്ച്ഒ യുവതിയോട് പറയുന്നു. താന്‍ മകനൊപ്പം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയതാണെന്ന് യുവതി പറഞ്ഞിട്ടും എനിക്ക് തന്നെ ഒറ്റക്ക് കാണണമെന്ന് എസ്എച്ച്ഒ യുവതിയോട് ആവര്‍ത്തിച്ചു പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT