പ്രതീകാത്മക ചിത്രം/ ഫയൽ 
India

14ന് കാരന് നേരെ അയല്‍വാസി തോക്ക് ചൂണ്ടി; ഇത് കണ്ട അമ്മ ഹൃദയം തകര്‍ന്ന് മരിച്ചു

പതിനാലുകാരനെതിരെ അക്രമി തോക്കുചൂണ്ടിയതു കണ്ട് അന്‍പതുകാരിയായ അമ്മ ഹൃദയാഘാതം വന്നു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: പതിനാലുകാരനെതിരെ അക്രമി തോക്കുചൂണ്ടിയതു കണ്ട് അന്‍പതുകാരിയായ അമ്മ ഹൃദയാഘാതം വന്നു മരിച്ചു. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാറുടമ കുട്ടിയ്ക്കു നേര്‍ക്ക് തോക്കു ചൂണ്ടുകയായിരുന്നു ബുധനാഴ്ച രാത്രി ഭോപ്പാലിലെ ബൈറാഗഡിലാണ് സംഭവമുണ്ടായത്.

വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് തര്‍ക്കമുണ്ടായതെന്ന് കുട്ടി പറയുന്നു. ഗേറ്റിനു മുന്നില്‍ നിന്ന് കാര്‍ നീക്കണമന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇവരുടെ അയല്‍ക്കാരായ മനീഷ് ഓച്ചനി, ഭാര്യ സോനല്‍, പിതാവ് വീരുമാല്‍ അഹൂജ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ബൈറാഗഡ് റെയില്‍വേ സ്റ്റേഷനുസമീപം പ്രതികളുടെ കുടുംബവും മരിച്ച യുവതിയുടെ കുടുംബവും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. പ്രതികളായവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി ബുധനാഴ്ച വൈകിട്ട് എത്തിയതായിരുന്നു ദമ്പദികള്‍. തുടര്‍ന്ന് ദീപയുടെ വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി 9.30ഓടു കൂടി കുട്ടി വീട്ടില്‍ തിരിച്ചെത്തുമ്പോഴായിരുന്നു വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. കാര്‍ മാറ്റിയിടണമന്നെ് മനീഷിനോട് ഒന്‍പതാം ക്ലാസുകാരന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം തുടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് കുട്ടിയുടെ മാതാപിതാക്കള്‍ എത്തിയതോടെ പ്രശ്‌നം വഷളായി. വഴക്കിനിടെ മനീഷ് പെട്ടെന്ന് കാറിനുള്ളില്‍ നിന്ന് തോക്കെടുത്ത് തന്നെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കണ്ടു നിന്ന അമ്മ ദീപ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലം സൗകര്യങ്ങളില്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചു. ഒടുവില്‍ മൂന്നാമതായി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴോക്കും മരിച്ചിരുന്നു.  

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് 14കാരനും അമ്മാവനും ചേര്‍ന്ന് ബൈറാഗഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മനഃപൂര്‍വമുള്ള ദേഹോപദ്രവത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മരിച്ച ദീപയുട മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.അതേസമയം, കുട്ടിയ്ക്ക് നേര്‍ക്ക് ചൂണ്ടിയത് കളിത്തോക്കാണെന്നാണ് പ്രതിയായ സോനലിന്റെ വാദം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. മുഖ്യപ്രതിയായ മനീഷ് ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT