ജ്യോതിരാദിത്യ സിന്ധ്യ ഫയൽ
India

സോപ്പ്, ചീപ്പ്, ഷാംപൂ, ഷേവിങ് കിറ്റ്, ഉണങ്ങിയ പഴങ്ങള്‍, അടിവസ്ത്രം...; പ്രയാഗ് രാജില്‍ 'രാജകീയ' സൗകര്യങ്ങള്‍ ഒരുക്കണം, വിചിത്ര ഉത്തരവില്‍ ഞെട്ടല്‍

പ്രയാഗ്രാജ് സന്ദര്‍ശിക്കുമ്പോള്‍ കീഴ് ഉദ്യോഗസ്ഥര്‍ രാജകീയവും ആഢംബരവുമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടറുടെ വിചിത്ര ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രയാഗ്രാജ് സന്ദര്‍ശിക്കുമ്പോള്‍ കീഴ് ഉദ്യോഗസ്ഥര്‍ രാജകീയവും ആഢംബരവുമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടറുടെ വിചിത്ര ഉത്തരവ്. ബിഎസ്എന്‍എല്‍ ഡയറക്ടര്‍മാരിലൊരാളായ വിവേക് ബന്‍സാലിന്റെ ഉത്തരവ് വിവാദമായതോടെ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ബന്‍സാലിന് കേന്ദ്ര ടെലികോം വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 7 ദിവസത്തിനകം മറുപടി നല്‍കണം. ഉത്തരവ് അസംബന്ധവും അനുചിതവും ഞെട്ടിക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ബന്‍സാലിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സോപ്പ് മുതല്‍ അടിവസ്ത്രം വരെ ഒരുക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവ് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ പൊതുപണം ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ പട്ടികയടക്കം വിശദീകരിച്ചുള്ള യാത്രാപരിപാടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്നലെയും ഇന്നും നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം റദ്ദാക്കി. സംഭവത്തില്‍ യുപിയിലെ 2 മുതിര്‍ന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

ഉത്തരവ് പ്രകാരം ബന്‍സാല്‍ 25 മുതല്‍ 26 വരെ പ്രയാഗ്രാജ് സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരുന്നത്. ഉത്തരവ് പ്രകാരം, ഏകദേശം 50 ഉദ്യോഗസ്ഥര്‍ക്ക് 20 ഓളം ജോലികളാണ് നല്‍കിയത്. പ്രയാഗ്രാജില്‍ എത്തുമ്പോള്‍ സംഗമസ്‌നാനം, ബോട്ട് യാത്ര, ക്ഷേത്രസന്ദര്‍ശനം എന്നിവയെല്ലാം പദ്ധതിയിട്ടിരുന്നു. സ്‌നാനത്തിനുള്ള കിറ്റില്‍ തൂവാല, അടിവസ്ത്രം, ചെരിപ്പ്, ചീപ്പ്, കണ്ണാടി, എണ്ണ എന്നിവയും തയാറാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

പുരുഷന്മാര്‍ക്കായി 6 കിറ്റുകളും സ്ത്രീകള്‍ക്കായി 2 കിറ്റുകളും ഒരുക്കണം. ഉണങ്ങിയ പഴങ്ങള്‍, മറ്റു പഴവര്‍ഗങ്ങള്‍, ഷേവിങ് കിറ്റ്, ഷാംപൂ, ചീപ്പ്, എണ്ണ, സോപ്പ് എന്നിവ വേണമെന്നും ഉത്തരവില്‍ പറയുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചട്ടലംഘനമുണ്ടായതായി ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

1987 ബാച്ചിലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ് ഓഫീസറാണ് ബന്‍സാല്‍. ഇലക്ട്രോണിക്‌സില്‍ എന്‍ജിനീയറിംഗ് ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം നെറ്റ്വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് 34 വര്‍ഷത്തിലേറെ പരിചയമുണ്ട്.

"Shocking": Minister On BSNL Director's 'Underwear, Hair Oil' Task For Officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിക്ക് ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ്, ട്രംപിനേക്കാള്‍ ഇരട്ടി; ആദ്യത്തെ ലോക നേതാവ്

കുടവയറന്മാർ കൂടുതൽ കേരളത്തിൽ, ന‌ടന്നു കുറച്ചാലോ?

'വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി'; പത്മഭൂഷണ്‍ നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി

നഖത്തിലെ വെളുത്ത അടയാളം ചെറുതല്ല; ശരീരം നൽകുന്ന സിഗ്നൽ

പനി മാറി, പക്ഷെ ചുമ മാറുന്നില്ല; പരിഹാരമുണ്ട്

SCROLL FOR NEXT