ഐപിഎൽ മത്സരം കാണുന്ന സിദ്ധരാമയ്യ/ ചിത്രം: എക്സ്പ്രസ് 
India

കൊടുമ്പിരിക്കൊണ്ട രാഷ്ട്രീയചര്‍ച്ച പുറത്ത്; അകത്ത് എല്ലാം മറന്ന് ഐപിഎല്‍ കണ്ട് സിദ്ധരാമയ്യ, ചിത്രം വൈറല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറുകളാണ് സിദ്ധരാമയ്യ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മന്ത്രിസഭ രൂപീകരണം അടക്കം പുറത്ത് രാഷ്ട്രീയചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍, അതൊന്നും ഗൗനിക്കാതെ ഐപിഎല്ലില്‍ മുഴുകിയിരിക്കുകയാണ് സിദ്ധരാമയ്യ. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണുന്ന കര്‍ണാടകയുടെ നിയുക്ത മുഖ്യമന്ത്രിയുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറുകളാണ് സിദ്ധരാമയ്യ കണ്ടത്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷമാണ് സിദ്ധരാമയ്യ അനുയായികള്‍ക്കൊപ്പം വീട്ടിലെത്തി ഐപിഎല്‍ മത്സരം ആസ്വദിച്ചത്. 

വിരാട് കോഹ്‌ലിയുടെ സെഞ്ചറിയുടെയും ഫാഫ് ഡുപ്ലെസിയുടെ അര്‍ധസെഞ്ചറിയുടെയും മികവില്‍ ബാംഗ്ലൂര്‍ മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ബാംഗ്ലൂരിന്റെ വിജയം സിദ്ധരാമയ്യ ആഘോഷിക്കുകയും ചെയ്തു. കടുത്ത ക്രിക്കറ്റ് ആരാധകനായ സിദ്ധരാമയ്യ നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി നല്‍കി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയിട്ടുണ്ട്. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം