വീഡിയോ ദൃശ്യം 
India

പോസ്റ്ററില്‍ ചോര കൊണ്ട് കൈയൊപ്പ്; റിലീസിങ് ദിവസം പ്രദര്‍ശനത്തിനിടെ സിനിമ നിന്നു; തിയേറ്റര്‍ അടിച്ചുപൊളിച്ച് പവന്‍ കല്യാണിന്റെ ആരാധകര്‍ (വീഡിയോ)

പോസ്റ്ററില്‍ ചോര കൊണ്ട് കൈയൊപ്പ്; റിലീസിങ് ദിവസം പ്രദര്‍ശനത്തിനിടെ സിനിമ നിന്നു; തിയേറ്റര്‍ അടിച്ചുപൊളിച്ച് പവന്‍ കല്യാണിന്റെ ആരാധകര്‍ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുഗു സൂപ്പര്‍ താരവും ജന്‍ സേന അധ്യക്ഷനുമായ പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആക്രമണം. ആരധാകര്‍ തിയേറ്ററിന് നേരെയാണ് ആക്രമണം നടത്തിയത്. ഇടയ്ക്ക് വച്ച് സിനിമാ പ്രദര്‍ശനം തടസപ്പെട്ടതോടെയാണ് ജനം അക്രമാസക്തരായത്. 

താരം അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ വക്കീല്‍ സാബിന്റെ റിലീസിങ് ദിവസമായിരുന്നു ഇന്ന്. ചിത്രം പ്രദര്‍ശിപ്പിച്ച ജൊഗുവംബ ഗഡ്‌വാലിലെ തിയേറ്ററാണ് ഒരുകൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തത്. 

സിനിമ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് നിന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകര്‍ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്. 

നേരത്തെ ചിത്രത്തിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകര്‍ സംസ്ഥാനത്തുടനീളം വലിയ ഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ചിലര്‍ സിനിമയുടെ കൂറ്റന്‍ പോസ്റ്ററിലെ പവന്‍ കല്യാണിന്റെ ചിത്രത്തിന് മുകളില്‍ ചോര കൊണ്ട് കൈയൊപ്പ് വരെ ചാര്‍ത്തിയാണ് താരത്തോടുള്ള ആരാധന പ്രകടിപ്പിച്ചത്. വിശാഖപട്ടണയിലെ സംഗം ശരത് തിയേറ്ററിലെ ആദ്യ ഷോയ്ക്ക് തൊട്ടുമുൻപാണ് ആരാധകരിൽ ഒരാൾ സ്വന്തം കൈവെട്ടി ചോര പോസ്റ്ററിൽ പുരട്ടിയത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT