വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു 
India

വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല

ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രേവണ്‍സിദ്ധപ്പ നിരാലെ, ദുന്ദപ്പ രേവണ്‍സിദ്ധപ്പ നിരാലെ, ശിവപുത്ര രേവണ്‍സിദ്ധപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബീര്‍ അത്താര്‍ എന്നിവരാണ് മരിച്ചവര്‍. മരിച്ച ആറാമത്തെ ആള്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.

Six hacked to death in Karnataka village over land dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ