അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു എഎന്‍ഐ
India

യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആറ് പേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്ന് പുരുഷനും മൂന്ന് സ്ത്രീകളുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. സിക്കന്ദ്രബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് അപകടം. മരിച്ചവരില്‍ മൂന്ന് പുരുഷനും മൂന്ന് സ്ത്രീകളുമാണ്.

തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം നടക്കുന്ന സമയത്ത് 19 ഓളം പേര്‍ വീട്ടിലുണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. എട്ട് പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT