ഫയല്‍ ചിത്രം 
India

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മാര്‍ക്കറ്റില്‍ നിന്ന് തട്ടിയെടുത്തു, 25ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം; ദമ്പതികളടക്കം ആറ് പേര്‍ അറസ്റ്റില്‍ 

സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മാര്‍ക്കറ്റില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ആറംഗ സംഘം അറസ്റ്റില്‍. ചെന്നൈയിലെ കോയമ്പേട് ചന്തയില്‍ നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയ സംഘം പിടിയിലായത്. 

ബാബു, ഭാര്യ ഗായത്രി, സെങ്കുട്ടവന്‍, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ബാബുവിന്റെ 17 വയസുള്ള മകനെയും മറ്റൊരു കുട്ടിയെയും ജുവനൈല്‍ ഹോമിലയച്ചു. 

രമേഷ്, സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. ഇതിനുപിന്നാലെ കഴിഞ്ഞ മാസം ഒന്‍പതിന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 25 ലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കാന്‍ കരാറായതിന് പിന്നാലെയാണ് ബാബുവും സംഘവും പൊലീസ് പിടിയിലായത്. കുട്ടിയെ വാങ്ങാനെത്തിയവര്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതോടെ കുരുക്ക് മുറുകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

കാർ തടഞ്ഞ് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കവർച്ച: കണ്ണൂർ സ്വദേശികളായ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ

തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്|VIDEO

ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്