പ്രതീകാത്മക ചിത്രം 
India

അടിവസ്ത്രമണിഞ്ഞ യുവതിക്കൊപ്പം കിടപ്പറയില്‍ മന്ത്രി; പുറത്താക്കണമെന്ന് ബിജെപി

അടിവസ്ത്രം അണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വീഡിയോയാണ് പുറത്തുവന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: യുവതിക്കൊപ്പമുള്ള  രാജസ്ഥാന്‍ ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ അശ്ലീല വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ രാജസ്ഥാന്‍ മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി. അടിവസ്ത്രം അണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നത്. 

പുറത്തുവന്ന വീഡിയോയില്‍ മന്ത്രിയും യുവതി തമ്മിലുള്ള സംഭാഷണം വ്യക്തമല്ല. ഇക്കാര്യത്തില്‍ മന്ത്രിയുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല.

ഇതാദ്യമായല്ല സ്ത്രീക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ ചിത്രം പുറത്തവരുന്നത്. ഗെലോട്ട് ജി നിങ്ങള്‍ മന്ത്രി സാലിഹ് മുഹമ്മദിനെ പുറത്താക്കുമോ? അല്ല വോട്ട് ബാങ്ക് എന്ന ആര്‍ത്തിയില്‍ അത് ഒഴിവാക്കുമോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായത്. ആ കുടുംബത്തിന് സോണിയാഗാന്ധിയുമായി ഏറെ അടുപ്പവും ഉണ്ട്. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും