'ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' മോദിക്ക് സമ്മാനിക്കുന്നു  എക്സ്
India

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

ഒരു രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന 33-ാമത് ആഗോള ബഹുമതിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: സ്ലോവാക്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സ്ലോവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിന്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്.

ഒരു രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന 33-ാമത് ആഗോള ബഹുമതിയാണിത്. സ്ലോവാക്യ റിപ്പബ്ലിക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംസ്ഥാന ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ് (ഫസ്റ്റ് ക്ലാസ്).

സ്ലോവാക്യയുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതില്‍ നല്‍കിയ അസാധാരണമായ സംഭാവനകള്‍, സ്ലോവാക്യയുടെ വിദേശനയ താല്‍പ്പര്യങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിനും നല്‍കിയ മികച്ച പിന്തുണ എന്നിവ കണക്കിലെടുത്താണ് ഈ പരമോന്നത ബഹുമതി നല്‍കുന്നത്.

സ്ലോവാക്യയുടെ പരമോന്നത ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ് (ഫസ്റ്റ് ക്ലാസ്)' ലഭിച്ചതില്‍ നരേന്ദ്രമോദി നന്ദി പറഞ്ഞു. ഈ ആദരവിന് സ്ലോവാക്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. ഈ പുരസ്‌കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള നിലനില്‍ക്കുന്ന ദൃഢമായ സൗഹൃദത്തിനായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

Slovakia confers its highest honour, The Order of the White Double Cross (1st Class) on PM Narendra Modi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും