ട്രെയിനിന്റെ എസി കോച്ചിൽ കണ്ടെത്തിയ പാമ്പ് സ്ക്രീൻഷോട്ട്
India

ട്രെയിനിന്റെ എസി കോച്ചില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍- വിഡിയോ

ട്രെയിനിന്റെ എസി കോച്ചില്‍ പാമ്പിനെ കണ്ടെത്തിയത് യാത്രക്കാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനിന്റെ എസി കോച്ചില്‍ പാമ്പിനെ കണ്ടെത്തിയത് യാത്രക്കാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തി. ഝാര്‍ഖണ്ഡില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന വാസ്‌കോ ഡ ഗാമ പ്രതിവാര എക്സ്പ്രസ് ട്രെയിനിലെ എസി 2- ടയര്‍ കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. ഐആര്‍സിടിസി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി പുറത്തേയ്ക്ക് കൊണ്ടുപോയി.

ഒക്ടോബര്‍ 21നാണ് സംഭവം. എസി 2-ടയര്‍ കോച്ചിലെ ലോവര്‍ ബെര്‍ത്തിന്റെ കര്‍ട്ടനുകള്‍ക്ക് സമീപമാണ് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. കോച്ചില്‍ തന്റെ മാതാപിതാക്കള്‍ യാത്ര ചെയ്യുന്നുണ്ടെന്നും ഉടന്‍ തന്നെ ഇടപെടണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് അങ്കിത് കുമാര്‍ സിന്‍ഹ എന്ന എക്‌സ് ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചത്.

ഐആര്‍സിടിസി ജീവനക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടി ട്രെയിനില്‍ നിന്ന് നീക്കം ചെയ്തത്. ഐആര്‍സിടിസി ജീവനക്കാരും ഒരു യാത്രക്കാരനും ചേര്‍ന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. അടിയന്തര പരിഹാരത്തിനായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതായി റെയില്‍വേ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ട, കമ്മീഷന് പരിധി, വായ്പയ്‌ക്കൊപ്പം നിര്‍ബന്ധിക്കരുത്; ഇന്‍ഷുറന്‍സ് മേഖല സുതാര്യമാക്കാന്‍ നീക്കം

ഉറക്കമില്ലായ്മയും അമിത ഉത്സാഹവും; 'ഡോക്ടർ പറഞ്ഞു എനിക്ക് 'മാനിക് ഡിപ്രഷൻ' ആണെന്ന്, ഞാൻ പൊട്ടിച്ചിരിച്ചു'

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി

ക്രിക്കറ്റില്‍ 'ക്വാര്‍ട്ടര്‍' കളിക്കാതെ ഇന്ത്യ സെമിയില്‍!