ഫയല്‍ ചിത്രം 
India

എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

കഴിഞ്ഞ മാസം കേസ് പരി​ഗണനയ്ക്ക് വന്നിരുന്നു. എന്നാൽ അന്ന് സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‍വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നം​ഗ ബഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. 2017ൽ സുപ്രീം കോടതിയിൽ എത്തിയ കേസ് ഇതുവരെയായി 34 തവണയാണ് മാറ്റി വച്ചത്. ആറ് വർഷത്തിനിടെ നാല് ബഞ്ചുകളിൽ കേസ് എത്തി. 

കഴിഞ്ഞ മാസം കേസ് പരി​ഗണനയ്ക്ക് വന്നിരുന്നു. എന്നാൽ അന്ന് സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‍വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ മാറ്റി. 

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്. 

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോ​ഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റ വിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഹർജി സമർപ്പിക്കുകയായിരുന്നു. ഇതാണ് സുപ്രീം കോടതി പരി​ഗണിക്കുന്നത്. ഒപ്പം വിചാരണ നേരിടേണ്ട മുൻ വൈദ്യുതി ബോർഡ് സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരം​ഗ അയ്യർ എന്നിവർ ഇളവു ആവശ്യപ്പെട്ടുള്ള ഹർജികളുമാണ് പരമോന്നത കോടതിയുടെ പരി​ഗണനയിൽ ഉള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT