സുപ്രീംകോടതി/ ഫയല്‍ ചിത്രം 
India

'സോഷ്യല്‍ മീഡിയ ഉപയോഗിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ അനന്തരഫലങ്ങളും നേരിടണം'; സുപ്രീംകോടതി

സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായ കേസില്‍ ബിജെപി നേതാവും തമിഴ് ചലച്ചിത്ര നടനും മുന്‍ എംഎല്‍എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. 'ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ സ്വാധീനത്തെ കുറിച്ചും റീച്ചിനെ കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം'  എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍, ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. 

2018ലാണ് എസ് വി ശേഖര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഷെയര്‍ ചെയ്തത്. മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചു നോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്നു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കണ്ടന്റിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവച്ച പോറ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT