Software Engineer Arrested for Terror Links പ്രതീകാത്മക ചിത്രം
India

ഭീകരാക്രമണത്തിന് പദ്ധതി, അല്‍ഖ്വയ്ദ ബന്ധം; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം മുതല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈര്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാകിസ്ഥാനിലെ അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പുനെ നഗരത്തില്‍ നിന്നാണ് സുബൈര്‍ ഹംഗാര്‍ഗേക്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം മുതല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈര്‍. പ്രത്യേക യുഎപിഎ കോടതി നവംബര്‍ 4 വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാള്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു.

സുബൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിവിധ രേഖകള്‍ എന്നിവയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകര്‍ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Software Engineer Arrested for Terror Links: Terrorism news reports the arrest of a software engineer, Zubair Hangargikar, in Pune by the Maharashtra ATS for suspected links to Al-Qaeda and recruiting individuals for terrorist groups.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT