India

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹാനസ്ബർഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ (66) കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ സാമൂഹിക പ്രവർത്തകനായിരുന്നു. കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമായതെന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു. 

ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ് സതീഷ് സീത- ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ്. ഉമ ദുപേലിയ, കീർത്തി മേനോൻ എന്നിവർ സഹോദരങ്ങളാണ്.

ദക്ഷിണാഫ്രിക്കയിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ മണിലാൽ ഗാന്ധിയെ ഏൽപ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അവിടെ തന്നെ തുടരുകയായിരുന്നു. ഡർബനിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചിത്രീകരണ ചുമതല സതീഷ് ദുപേലിയയ്ക്കായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം