സോണിയ ഗാന്ധി/ ഫയല്‍ ചിത്രം 
India

'കേരളം തമ്മിലടിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്നവരെ നിരാകരിക്കും'; യുഡിഎഫിനായി വോട്ട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി 

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, യുഡിഎഫിനായി കേരളത്തിലെ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, യുഡിഎഫിനായി കേരളത്തിലെ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ സ്വേഛാധിപത്യ നേതൃത്വത്തെയും തമ്മിലടിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്നവരെയും നിരാകരിക്കുമെന്ന് സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. സാമൂഹിക സൗഹാര്‍ദ്ദവും സമാധാനവും പുലരാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം. സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നല്‍കുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പറഞ്ഞു. യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT