സോണിയ ഗാന്ധി എക്‌സ്പ്രസ്‌
India

ഉറ്റവരെ നഷ്ടമായപ്പോള്‍ ഞാന്‍ നിങ്ങളിലേക്ക് വന്നു; ഭാവിയിലും ഒപ്പമുണ്ടാകണം; റായ്ബറേലിക്ക് നന്ദി; വൈകാരിക കുറിപ്പുമായി സോണിയ

റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കുറിപ്പിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആരോഗ്യകാരണങ്ങളാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കുറിപ്പിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്.

2004 മുതല്‍ താന്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. ഇന്ന് താന്‍ എന്തായോ അതിനെല്ലാം കാരണം നിങ്ങളാണ്. നിങ്ങളുടെ വിശ്വാസത്തോട് സത്യസന്ധത പുലര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. പ്രായാധിക്യവും ആരോഗ്യപ്രശ്‌നവും കാരണം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്നും സോണിയ പറഞ്ഞു.

ഈ തീരുമാനത്തിന് ശേഷം എനിക്ക് നിങ്ങളെ നേരിട്ട് സേവിക്കാനുള്ള അവസരം ഉണ്ടാകില്ല, എന്നാല്‍ എന്റെ ഹൃദയവും ആത്മാവും നിങ്ങള്‍ക്കൊപ്പമാണ്. ഭാവിയിലും നിങ്ങള്‍ എനിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുമെന്ന് അറിയാമെന്നും സോണിയ ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

എന്റെ ഹൃദയവും ആത്മാവും നിങ്ങള്‍ക്കൊപ്പമാണ്. ഭാവിയിലും നിങ്ങള്‍ എനിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുമെന്ന് അറിയാം

റായ്ബറേലിയുമായി കുടുബത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണ്. സ്വാതന്ത്ര്യാനന്തരം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തന്റെ ഭര്‍തൃപിതാവ് ഫിറോസ് ഗാന്ധിയെ ലോക്‌സഭയിലേക്ക് അയച്ചു. അതിന് ശേഷം എന്റെ അമ്മായി അമ്മ ഇന്ദിരയെ സ്വീകരിച്ചു. എന്റെ അമ്മായി അമ്മയെയും ഭര്‍ത്താവിനെയും നഷ്ടമായപ്പോഴാണ് നിങ്ങളുടെ അടുത്ത് എത്തിയത്. നിങ്ങള്‍ ഇരും കൈയും നീട്ടി തന്നെ സ്വീകരിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പ്രതികൂല സാഹചര്യങ്ങളിലും നിങ്ങള്‍ തന്ന ശക്തമായ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സോണിയ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് വോട്ടര്‍മാര്‍ക്ക് കത്തെഴുതിയത്. സോണിയയുടെ ഒഴിവില്‍ മകള്‍ പ്രിയങ്ക റായ്ബറേലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതാദ്യമായാണ് സോണിയ രാജ്യസഭയില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT