രാജന്‍ സാല്‍വി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു/ എഎന്‍ഐ 
India

മഹാരാഷ്ട്രയില്‍ നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ്; രാജന്‍ സാല്‍വി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും

Author : സമകാലിക മലയാളം ഡെസ്ക്


 
മുംബൈ: മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥിയായി ശിവസേനയുടെ രാജന്‍ സാല്‍വി നാമനിര്‍ദേശ പത്രിക നല്‍കി. ബിജെപിയുടെ രാഹുല്‍ നര്‍വേകര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 

നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എംഎല്‍എയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് കോണ്‍ഗ്രസിന് പകരം ശിവസേന എംഎല്‍എയെ മത്സരിപ്പിക്കാന്‍ ഉദ്ധവ് താക്കറെ പക്ഷം തീരുമാനിക്കുകയായിരുന്നു. രാജന്‍ സാല്‍വി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാണെന്നും തങ്ങളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. 

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വിശ്വാസവോട്ടു നേടിയശേഷമാകും മന്ത്രിസഭാ വികസനം നടത്തുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനും, വിശ്വാസ വോട്ടെടുപ്പിനുമായി ഷിന്‍ഡെയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാര്‍ ഇന്ന് മുംബൈയിലെത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ, വിമതനീക്കം നടത്തി സര്‍ക്കാരിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ എക്‌നാഥ് ഷിന്‍ഡെയെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ഷിന്‍ഡെയെ പുറത്താക്കുന്നതായി ഉദ്ധവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. പാര്‍ട്ടി അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT