Special trains to transport voters TMC accuses BJP of influencing Bengal polls  
India

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

ഗുജറാത്തിലെ സൂറത്തില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വോട്ടെടുപ്പിന് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാന്‍ നടപടി വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് പരാതി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഡെറിക് ഒബ്രയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നടപടി.

ബിജെപി തെരഞ്ഞെടുപ്പ് പരസ്യമായി ലംഘിക്കുന്നു എന്നാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ച വിഷയം ചൂണ്ടിക്കാട്ടി ടിഎംസി നേതാവിന്റെ ആക്ഷേപം. വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പ്രത്യേത ട്രെയിനുകളെന്നും അദ്ദേഹം ആരോപിച്ചു. 'കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ റെയില്‍വേ, തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നേരിട്ടോ അല്ലാതെയോ റെയില്‍വെയെ ഉപയോഗിക്കാന്‍ ആകില്ല. പൊതു ഖജനാവിന്റെ ചെലവില്‍ ഗതാഗതം ക്രമീകരിക്കുന്നതില്‍ ബിജെപിയുടെ ഇടപെടല്‍ തെറ്റാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെ ചട്ട ലംഘനങ്ങളില്‍ പെടുന്നതാണ് ഈ നീക്കം. ഇത്തരം നീക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നും ഡെറിസ് ഒബ്രയാന്‍ കത്തില്‍ പറയുന്നു.

ഒഡീഷയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഇത്തരത്തില്‍ ട്രെയിനുകള്‍ ബംഗാളിലേക്ക് സര്‍വീസ് നടത്തിയെന്നും ടിഎംസി ആരോപിക്കുന്നു. സൂറത്തില്‍ നിന്ന് ബംഗാളിലേക്കുള്ള പ്രത്യേക ട്രെയിനുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ പ്രചാരണം നടക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഏപ്രില്‍ 23, 29 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാലില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 4 ന് ഫലം പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

93 വര്‍ഷത്തിനിടെ ആദ്യം; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

'ഊള ചോദ്യങ്ങള്‍ ചോദിക്കുന്ന ഹൂളിഗന്‍സ്; മൊബൈലുമായി എവിടേയും കയറി ചെല്ലും'; നിയമം വരണമെന്ന് ലാല്‍ ജോസ്

SCROLL FOR NEXT