സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിക്കുന്ന ദൃശ്യം ( spice jet employee attacked by army officer) സ്ക്രീൻഷോട്ട്
India

അധിക ലഗേജിന് ഫീസ് ചോദിച്ചു; സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ചു, തറയില്‍ വീണപ്പോള്‍ ചവിട്ടി; സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്- വിഡിയോ

വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ 'ഗുരുതരമായ പരിക്ക്' സംഭവിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജൂലൈ 26നായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള SG-386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റില്‍ വെച്ച് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴു കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ ബോധരഹിതനായി തറയില്‍ വീണു. എന്നിട്ടും അയാളെ ചവിട്ടിയതായി പരാതിയില്‍ പറയുന്നു. സംഭവത്തെ ഗൗരവത്തോടെ കണ്ട സൈന്യം വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും സിവില്‍ അന്വേഷത്തെ പിന്തുണയ്ക്കുമെന്നും അറിയിച്ചു.

16 കിലോ ഭാരമുള്ള രണ്ട് കാബിന്‍ ബാഗേജുകള്‍ ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നതായി സ്പൈസ് ജെറ്റ് പറഞ്ഞു. 'ഇത് അനുവദനീയമായ ഏഴു കിലോഗ്രാം എന്ന പരിധിയുടെ ഇരട്ടിയിലധികം വരും. അധിക ലഗേജിന് പണം നല്‍കണമെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ബോര്‍ഡിങ് പ്രക്രിയ പൂര്‍ത്തിയാക്കാതെ എയ്റോബ്രിഡ്ജില്‍ ബലം പ്രയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് സൈനിക ഉദ്യോഗസ്ഥനെ ഗേറ്റിലേക്ക് തിരികെ കൊണ്ടുവന്നു. ഗേറ്റില്‍ യാത്രക്കാരന്‍ കൂടുതല്‍ ആക്രമണകാരിയായി മാറുകയും സ്പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു,'- സ്‌പൈസ് ജെറ്റ് പറഞ്ഞു.

'ഒരു ജീവനക്കാരന്‍ ബോധരഹിതനായി നിലത്ത് വീണു, പക്ഷേ യാത്രക്കാരന്‍ ബോധരഹിതനായ ജീവനക്കാരനെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ബോധരഹിതനായ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കുനിഞ്ഞപ്പോള്‍ താടിയെല്ലിന് ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായി. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനാല്‍ ചികിത്സയിലാണ്,' -സ്‌പൈസ് ജെറ്റ് കൂട്ടിച്ചേര്‍ത്തു.

SpiceJet staff assaulted by Army officer over baggage dispute at Srinagar airport 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT