ബംഗളൂരു: പരസ്പരം അടികൂടുന്നതിനിടെ വൃഷണത്തില്‍ പിടിച്ചു ഞെരിക്കുന്നത് കൊലപാതക ശ്രമമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വധശ്രമത്തിന് 38കാരനെ ശിക്ഷിച്ച വിചാരണക്കോടതി വിധിയില്‍ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
എതിരാളിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിക്കുകള്‍ പരസ്പരമുള്ള പോരാട്ടത്തിനിടെ ഉണ്ടായതാണ്.
പ്രതിയും പരാതിക്കാരനും തമ്മിലുള്ള കലഹമാണ് സംഭവത്തിലേക്കു വഴിവച്ചതെന്നും കോടതി നിരീക്ഷിച്ചു. ബഹളം മൂര്‍ച്ഛിച്ച് തല്ലായതോടെ പ്രതി പരാതിക്കാരന്റെ വൃഷണങ്ങളില്‍ പിടിച്ചു ഞെരിച്ചു. പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വന്നതെന്ന് പറയാനാവില്ല. അങ്ങനെയായിരുന്നെങ്കില്‍ പ്രതി കൊല നടത്തുന്നതിനുള്ള ആയുധവുമായി ആയിരിക്കും വരികയെന്ന് കോടതി പറഞ്ഞു.
പ്രതി പരാതിക്കാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആ പരിക്കു പരാതിക്കാരന്റെ മരണത്തിനു കാരണമായാല്‍പ്പോലും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നുവെന്നു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കു വിചാരണക്കോടതി വിധിച്ച ഏഴു വര്‍ഷം തടവ് ഹൈക്കോടതി മൂന്നു വര്‍ഷമായി കുറച്ചു.
്പ്രതി ഇന്ത്യന്‍ ശിക്ഷാ നിയമം 307 (കൊലപാതക ശ്രമം), 341 (അന്യായമായി തടഞ്ഞുവയ്ക്കല്‍, 504 (അപമാനിക്കുക) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ഇതില്‍ 307-ാം വകുപ്പു പ്രകാരമുള്ള ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പ്രതി ഐപിസി 324 (ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍) വകുപ്പു പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates