ഫോട്ടോ: എഎൻഐ 
India

ശ്രീന​ഗറിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃ‌ത്യു 

ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരന് വീരമൃത്യു. പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. എഎസ്‌ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം. ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി

പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍

'എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം'; രാധയ്ക്കെതിരെ അംബിക

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം