ഫയല്‍ ചിത്രം 
India

ഗതാഗത ലംഘനത്തിന് 15 ദിവസത്തിനകം നോട്ടീസ് നല്‍കണം, ഇലക്ട്രോണിക് തെളിവുകള്‍ സൂക്ഷിക്കണം: കേന്ദ്ര വിജ്ഞാപനം 

ട്രാഫിക് ലംഘനം നടന്ന് 15ദിവസത്തിനകം വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രാഫിക് ലംഘനം നടന്ന് 15ദിവസത്തിനകം വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് തീരുന്നത് വരെ ഇലക്ട്രോണിക് തെളിവുകള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയത്.

ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം നിയമം ലംഘിച്ചവര്‍ക്ക് ട്രാഫിക് അധികൃതര്‍ നോട്ടീസ് നല്‍കണം. നിയമ ലംഘനം റെക്കോര്‍ഡ് ചെയ്ത ഇലക്ട്രോണിക് തെളിവുകള്‍ കേസ് പൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഗതാഗത നിരീക്ഷണത്തിനും റോഡ് സുരക്ഷ ഉറപ്പാക്കാനും സ്പീഡ് ക്യാമറ അടക്കം അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കണം. അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ ഇലക്ട്രോണിക് നിരീക്ഷണം ശക്തമാണെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT