Supreme Court  file
India

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അഴിമതി കേസ്: സിബിഐയുടെ മുന്‍കൂര്‍ അനുമതി വേണ്ട, സംസ്ഥാന പൊലീസിന് അന്വേഷിക്കാം

പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒരു സംസ്ഥാന ഏജന്‍സിക്കോ കേന്ദ്ര ഏജന്‍സിക്കോ പൊലീസ് ഏജന്‍സിക്കോ അന്വേഷിക്കാമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിസി ആക്ട് (അഴിമതി നിരോധന നിയമം) പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അഴിമതി കേസ് സംസ്ഥാന പൊലീസിന് അന്വേഷിക്കാമെന്ന് സുപ്രീംകോടതി. കൈക്കൂലി, അഴിമതി എന്നീ കുറ്റകൃത്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന പൊലീസ് അധികാരികള്‍ക്ക് അന്വേഷണം നടത്താനും കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും. സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് സിബിഐയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒരു സംസ്ഥാന ഏജന്‍സിക്കോ കേന്ദ്ര ഏജന്‍സിക്കോ പൊലീസ് ഏജന്‍സിക്കോ അന്വേഷിക്കാമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു. അന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥന്‍ പ്രത്യേക റാങ്കിലുള്ളതായിരിക്കണമെന്നും കോടതി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കൈക്കൂലി, അഴിമതി, ദുഷ്‌പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നോ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്നോ സംസ്ഥാന പൊലീസിനേയോ സംസ്ഥാനത്തെ ഒരു പ്രത്യേക ഏജന്‍സിയേയോ സെക്ഷന്‍ 17 ഒഴിവാക്കുകയോ തടയുകയോ ചെയ്യുന്നില്ല. ജോലിയുടെ സൗകര്യാര്‍ഥമാണ് സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റിന് കീഴിലുള്ള പ്രത്യേക അന്വേഷണ ഏജന്‍സിസായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്, ബെഞ്ച് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെതിരെയുള്ള അഴിമതി കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പി സി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രാജസ്ഥാന്‍ എസിബിസിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. സിബിഐക്ക് മാത്രമേ കേസ് നടത്താന്‍ കഴിയുമായിരുന്നുള്ളൂ എന്ന് പറയുന്നത് തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.

State police can probe corruption case under PC Act against central govt employees: Supreme court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

SCROLL FOR NEXT