Stray Dog Found Roaming With Newborn's Body In Kanpur file
India

നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുപിടിച്ച് തെരുവു നായ; കുഞ്ഞിന്റെ തലയും കയ്യും കാണാനില്ല

തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നവജാത ശിശുവിന്റെ കയ്യും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഫ്രണ്ട്‌സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.

തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്‌സിങ് ഹോമിലോ ജനിച്ചതാണെന്നാണ് പൊലീസ് നിഗമനം.

നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Stray Dog Found Roaming With Newborn's Body In Kanpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം ശ്രീവിദ്യ

ആരോഗ്യത്തിന് കൂടുതൽ അപകടം ഉപ്പോ പഞ്ചസാരയോ ?

'ഒറ്റയ്ക്കായതോടെ രാത്രി ഭക്ഷണം പോലും ഒഴിവാക്കി, സിം​ഗിൾ പാരന്റിങ് അതികഠിനം'; തുറന്നു പറഞ്ഞ് സാനിയ മിർസ

ഇനി മതി മറന്ന് ചിരിക്കാം; ഷറഫുദ്ദീന്റെ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്, എവിടെ കാണാം

രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

SCROLL FOR NEXT