പ്രതീകാത്മക ചിത്രം 
India

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചുവീഴ്ത്തി; മൈസൂരില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാനെത്തി മടങ്ങുമ്പോഴായിരുന്നു  സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മൈസൂരില്‍ 22കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാനെത്തി മടങ്ങുമ്പോഴായിരുന്നു  സംഭവം. 

ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷം ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. മൈസൂരിലെ ഒരു സ്വകാര്യ കോളജിലാണ് വിദ്യാര്‍ഥിനി പഠിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.  സംഭവസ്ഥലം ഡിസിപി സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ ആയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യപത്തിന്റെ ശക്തിയും'

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'

യാത്രക്കാരുടെ നടുവൊടിക്കുന്ന സീറ്റുകൾ മാറും; കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസിൽ 10 ദിവസത്തിനകം പുഷ്ബാക്ക് സീറ്റുകൾ