ചെന്നൈ അണ്ണാമലൈ ക്യാംപസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി 
India

പാതിരാ കുര്‍ബാന കഴിഞ്ഞെത്തി; ചെന്നൈ അണ്ണാമലൈ ക്യാംപസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ആണ്‍സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്യാംപസിനുള്ളില്‍ നടന്ന സംഭവം നാടിനെയാകെ നടുക്കിയിട്ടുണ്ട്. അക്രമികള്‍ ക്യാംപസിനുളളിലുള്ളവരാണോ, പുറത്തുനിന്നുള്ളവരാണോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ബിജെപിയും എഐഎഡിഎംകെയും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. സംഭവം ലജ്ജാകരമാണെന്ന് മുന്‍ മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT