നരേന്ദ്രമോദി/ പിടിഐ 
India

സുഡാൻ: രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രിയുടെ നിർദേശം; ജാ​ഗരൂകരായിരിക്കാൻ ഉദ്യോ​ഗസ്ഥരോട് മോദി

സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രിയുടെ നിർദേശം. അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. 

സുഡാനിലെ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.  സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം യോ​ഗത്തിൽ അറിയിച്ചു. ഏതൊക്കെ മാർ​ഗങ്ങളിലൂടെ ഒഴിപ്പിക്കാനാകുമെന്ന കാര്യത്തിൽ രൂപരേഖ തയ്യാറാക്കാനും സജ്ജമാകാനും പ്രധാനമന്ത്രി നിർദേശിച്ചു. 

സുഡാനിലുള്ളവരുടെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും സാധ്യമമായ എല്ലാ സഹായങ്ങളും എത്തിച്ചു നൽകാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ സമീപരാജ്യങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താനും വിദേശകാര്യമന്ത്രാലയത്തിന് മോദി നിർദേശം നൽകി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര, സേനാ മേധാവിമാർ തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

SCROLL FOR NEXT