സുഡാനിൽ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്ത് സുരക്ഷിതമായി തിരികെ എത്തിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്ത് സുരക്ഷിതമായി തിരികെ എത്തിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 

കേന്ദ്ര വിദേശകാര്യമന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എൺബസിയും നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. ഒട്ടേറെ മലയാളികളാണ് സുഡാനിൽ ജോലി ചെയ്യുന്നത്. കൂടുതലും ആരോ​ഗ്യ പ്രവർത്തകരും വിദ​ഗ്ധ തൊഴിലാളികളുമാണ്. 

അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഏതാനും കേരളീയര്‍ സുഡാന്റെ ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വിഷയത്തില്‍ ഇടപെടണമെന്നും  അവരെ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com