പ്രതീകാത്മക ചിത്രം AI
India

മഴ വല്ലപ്പോഴും പെയ്യുന്നത് നല്ലതിനല്ല; കഠിനമായ വേനലിനേക്കാള്‍ അപകടം: പഠനം

മഴകള്‍ക്കിടയിലെ ഇടവേളകളില്‍ രാജ്യത്തെ ജനങ്ങള്‍ നേരിടുന്നത് ചുട്ടുപൊള്ളുന്ന ചൂടാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കഠിനമായ വേനലിനേക്കാള്‍ അപകടമാണ് വല്ലപ്പോഴുമെത്തുന്ന മഴയെന്ന് പഠനം. മഴകള്‍ക്കിടയിലെ ഇടവേളകളില്‍ രാജ്യത്തെ ജനങ്ങള്‍ നേരിടുന്നത് ചുട്ടുപൊള്ളുന്ന ചൂടാണ്.

ക്ലൈമറ്റ് ഡൈനാമിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഡോ. അക്ഷയ് ദേവറസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. ചൂടു കൂടുന്നതും ഈര്‍പ്പം വര്‍ധിക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.

ചൂടും ഈര്‍പ്പവും ചേരുമ്പോള്‍ മനുഷ്യഷശരീം അനുഭവിക്കുന്ന ഉഷ്ണ സമ്മര്‍ദം സാധാരണയേക്കാള്‍ 125 ശതമാനം വരെ ഉയരുന്ന തരത്തില്‍ ഉഷ്ണതരംഗമുണ്ടാക്കും. വടക്കേ ഇന്ത്യയില്‍ ഇതിനുള്ള സാധ്യത ഏറെയാണ്. സജീവ മണ്‍സൂണ്‍കാലത്ത് അവിടെ അപകടസാധ്യത കൂടുമെങ്കിലും മഴയിടവേളകളില്‍ അപകട സാധ്യത തെക്കോട്ടുനീങ്ങും. തമിഴ്‌നാടിനെയാകും ഇത് പ്രധാനമായും ബാധിക്കുക. മഴമാറുന്നതോടെ സൗരവികിരണം ഭൗമ ഉപരിതലത്തെ ചൂടാക്കുകയും ചെയ്യും.

ഇടവേളകളിലെ മഴ ചൂടും ഈര്‍പ്പവും കൂട്ടും. ആര്‍ദ്രത കൂടുതലുള്ളപ്പോള്‍ ശരീരത്തിനു സ്വയം തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് അപകടകരമാണ്. വിയര്‍ക്കുകയും അതു ബാഷ്പീകരിക്കുകയും ചെയ്യുമ്പോഴാണ് ശരീരതാപനില ക്രമീകരിക്കപ്പെടുന്നത്. അതു നടക്കാതിരിക്കുന്നത് ശരീരത്തിലെ ചൂട് അധികമാക്കുമെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.

ക്ഷീണം, തലകറക്കം, ഓക്കാനം, ഛര്‍ദി, വേഗത്തിലുള്ള നാഡിമിടിപ്പ് എന്നിവയാണ് ഉഷ്ണ സമ്മര്‍ദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രായമായവരിലും കുട്ടികളിലും വെയിലത്തു ജോലി ചെയ്യുന്നവരിലും ഹൃദ്രോഗം, പ്രമേഹം തുങ്ങിയ രോഗമുള്ളവരിലും ഇത് കൂടുതല്‍ ദോഷകരമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Sudden unexpected rains can mess with your health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി