supreme Court Center-Center-Chennai
India

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

സെപ്റ്റംബർ 23-ലെ വിധി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി പരിശോധിച്ച് നിലപാടെടുക്കാമെന്ന് സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ പാസാക്കിയ 2023-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളൂമായി ബന്ധപ്പെട്ട ഭിന്നവിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് ബുധനാഴ്ച ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

സിഇസി ആക്ടിനെതിരായ ഹർജികളിൽ സെപ്റ്റംബർ 23-ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിരുദ്ധമായ വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത ഭിന്നവിധി പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷ സമർപ്പിച്ച കാര്യം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.ഇതേ കേസിൽ മറ്റൊരു കക്ഷി കോടതിയിൽ തിരുത്തൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തിരുത്തൽ ഹർജി സമർപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. എന്നാൽ ഒരു പുനഃപരിശോധനാ ഹർജിക്ക് ശേഷമേ തിരുത്തൽ ഹർജി സാധ്യമാകൂ എന്നും, തങ്ങൾ ഇപ്പോൾ നൽകിയിരിക്കുന്നത് സെപ്റ്റംബർ 23-ലെ ഭിന്നവിധി റദ്ദാക്കാനുള്ള പ്രത്യേക ഇടക്കാല അപേക്ഷയാണെന്നും ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സിഎസ് ശർമ എന്നിവരടങ്ങുന്ന ബഞ്ചാണ് സിഇസി നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ഭേദഗതി ചോദ്യം ചെയ്ത ഹർജി വിശാല ബഞ്ചിന് കൈമാറുന്നതു സംബന്ധിച്ചായിരുന്നു അഭിപ്രായ ഭിന്നത ഉടലെടുത്തത്. വിശാല ബഞ്ചിന് കൈമാറേണ്ടതില്ലെന്ന നിലപാടാണ് ജസ്റ്റിസ് ദത്ത സ്വീകരിച്ചത്. എന്നാൽ ജസ്റ്റിസ് ശർമ ഇതിനെതിരായിരുന്നു. ഒടുവിൽ വിഷയം അഞ്ചംഗ ബഞ്ചിൻറെ പരിഗണനക്ക് വിട്ട് ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ നിയമപ്രകാരം കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് സമിതിയുടെ ഘടനയെയും നിയമത്തിലെ ഏഴാം വകുപ്പിനെയുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. സമിതിയിൽ സർക്കാരിന് രണ്ടും പ്രതിപക്ഷത്തിന് ഒന്നും എന്ന ഭൂരിപക്ഷം ലഭിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലനിൽപ്പ് തകരുമെന്നാണ് ഹർജിക്കാരുടെ വാദം.

Chief Justice of India Surya Kant on Wednesday stated that the Supreme Court will examine an application seeking to recall the September 23 split verdict delivered in the CEC Act case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്