

കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. എസ്എസ്എൽസി യോഗ്യതയ്ക്കൊപ്പം ഇസിജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 16 വരെ സമർപ്പിക്കാം.
സ്ഥാപനം: കേരള സർക്കാർ ആരോഗ്യവകുപ്പ്
തസ്തിക: ഇ.സി.ജി ടെക്നീഷ്യൻ ഗ്രേഡ് II
കാറ്റഗറി നമ്പർ: 179/2026
ഒഴിവുകൾ: 2
നിയമനരീതി: നേരിട്ടുള്ള നിയമനം
ശമ്പളം: 26,500–60,700 രൂപ
അപേക്ഷാ രീതി: ഓൺലൈൻ
അവസാന തീയതി: 16 ഡിസംബർ 2026
അപേക്ഷകർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇ.സി.ജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (VHSE).
അപേക്ഷകർക്ക് 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 1986 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം. മറ്റ് പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in സന്ദർശിക്കുക. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-11/noti-179-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates