

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ നിയമനം നേടാൻ ആഗ്രഹമുണ്ടോ? ഏഴാം ക്ലാസ് പാസായ പുരുഷന്മാർക്ക് ആണ് അവസരം. ആകെ 13 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അടക്കം കൊച്ചിൻ ഷിപ്‌യാർഡിൽ നവംബർ 24ന് നേരിട്ട് ഹാജരാകണം.
ഏഴാം ക്ലാസ് പാസായിരിക്കണം.
ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബീവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ കാറ്ററിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്. ഈ യോഗ്യത നിർബന്ധമല്ല.
മലയാളത്തിലുള്ള അറിവും ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ ഉള്ള പ്രവൃത്തിപരിചയവും അഭിലഷണീയമാണ്.
അഞ്ച് വർഷം. സ്ഥാപനത്തിന്റെ ആവശ്യവും ഉദ്യോഗാർഥിയുടെ പ്രകടനവും അനുസരിച്ചായിരിക്കും കരാർ.
ആദ്യ വർഷം പ്രതിമാസം 20,200 രൂപ. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക ശമ്പളവർധനയുണ്ടാകും. അധികസമയ ജോലിക്കും ആനുകൂല്യമുണ്ട്.
2026 നവംബർ 24-ന് 30 വയസ്സ് കവിയരുത്. ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം നേരിട്ട് ഹാജരാകണം.
തീയതി: നവംബർ 24, 2026
സമയം: രാവിലെ 8.30–ഉച്ചയ്ക്ക് 12, ഉച്ചയ്ക്ക് 1–2.30
സ്ഥലം: കൊച്ചിൻ ഷിപ്പ്‌യാർഡ് റിക്രിയേഷൻ ക്ലബ് ഓഡിറ്റോറിയം, പെരുമാനൂർ ഗേറ്റിന് സമീപം, തേവര, കൊച്ചി – 682015.
വിജ്ഞാപനം: ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാഫോം: ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates