Supreme Court 
India

'എങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട'

വിമാനനിരക്കില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: എങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട- വിമാനനിരക്ക് കുതിച്ചുയരുന്ന പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞതിങ്ങനെ. ദീപാവലി അടുത്തിരിക്കെ ആഭ്യന്തര വിമാന യാത്രാനിരക്കുകള്‍ കുത്തനെ ഉയര്‍ന്നുവെന്നു ചൂണ്ടിക്കാട്ടി ലക്ഷ്മീനാരായണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രംനാഥ് ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ച് പരിഗണിച്ചത്. നിരക്ക് ഏഴിരട്ടി വരെ ഉയര്‍ന്നെന്നു അഭിഭാഷകന്‍ അഭിനവ് കുമാര്‍ വര്‍മ പറഞ്ഞു. ഈ രീതിയിലുള്ള നിരക്ക് വര്‍ധന ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്നും വാദിച്ചു.

ഈ ഘട്ടത്തിലാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടെന്ന പരാമര്‍ശത്തോടെ ജസ്റ്റിസ് വിക്രംനാഥ് അടുത്ത കേസ് വിളിച്ചത്. ഹര്‍ജി 16നു പരിഗണിക്കാന്‍ നേരത്തെതന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിഷയം ഉന്നയിച്ചതെങ്കിലും കോടതി പരിഗണിച്ചില്ല.

ദീപാവലിക്കു മുന്നോടിയായി പ്രധാന ആഭ്യന്തര റൂട്ടുകളില്‍ നിരക്കുകള്‍ സാധാരണയെക്കാള്‍ ഏഴിരട്ടി വരെ ഉയര്‍ന്നുവെന്നു വ്യക്തമാക്കാന്‍ ഏതാനും റൂട്ടുകളിലെ നിരക്ക് ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. സാധാരണ 10,000- 11,000 രൂപ നിരക്കുള്ള ഡല്‍ഹി- കൊല്‍ക്കത്ത ടിക്കറ്റിനു നവംബര്‍ 6ന് 70 ശതമാനം വരെ അധിക തുക ഈടാക്കുന്നു.

ഒരേദിവസം ഒരേ റൂട്ടിലേക്കുള്ള സര്‍വീസുകളിലെ നിരക്കു വ്യത്യാസത്തെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. നവംബര്‍ 6ന് രാവിലെ 5ന് ബംഗളൂരു- ഡല്‍ഹി വിമാനത്തിന് ഏകദേശം 15,901 രൂപയാണ്. ഉച്ച കഴിഞ്ഞ് 3.45നുള്ള വിമാനത്തിന് ഇതിന്റെ രണ്ടര ഇരട്ടി ഈടാക്കുന്നതായും ഹര്‍ജിയിലുണ്ട്.

Supreme Court Refuses to Interfere in Skyrocketing Airfares

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസിയുടെ 'വിശ്വസ്തന്‍' എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം

ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; 'മുറസു' കരതൊട്ടു; ഗ്ലെന്‍ മാക്‌സ്‌വെല്‍ വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിശാഖപട്ടണം എച്ച്‌പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം

'ഗുരുവായൂരപ്പാ അങ്ങയുടെ നാമത്തില്‍ ഈ ബ്ലേഡ് പണി വേണമായിരുന്നോ?; ലീഡറുടെ പ്രിയ പുത്രനും ഭക്തനുമായ കെ മുരളീധരന്‍ ദേവസ്വം മന്ത്രി കൂടി ആയിരിക്കുമ്പോള്‍?'