Azam Khan waves after he was released from Dasna district jail,  @yadavakhilesh/X via PTI Photo)
India

അസം ഖാന് ഇടക്കാല ജാമ്യം നൽകിയതിനെതിരെയുള്ള ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ ഉള്ളതാണെന്നും അവ കേസിന്റെ അന്തിമ വിധിന്യായത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ബെഞ്ച്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചത്. ഇത് വെറുമൊരു ഇടക്കാല ജാമ്യം മാത്രമാണെന്ന് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ ഉള്ളതാണെന്നും അവ കേസിന്റെ അന്തിമ വിധിന്യായത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതെന്നും, എന്നാൽ അറസ്റ്റ് രേഖകൾ കൈമാറിയിരുന്നുവെന്നും ഇഡ.ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. അസം ഖാൻ രേഖകൾ കൈപ്പറ്റാൻ വിസമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, ഈ വാദങ്ങൾ അംഗീകരിച്ച് ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് അസം ഖാന് വേണ്ടി ഹാജരായത്.

വ്യാജ പാൻ കാർഡ് കേസിൽ ജാമ്യം ലഭിച്ച് ഒക്ടോബർ 31-ന് രാംപൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ജയിൽ കവാടത്തിന് പുറത്തുവെച്ച് ഇഡി അസം ഖാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തത്. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇ.ഡി. വീഴ്ച വരുത്തിയെന്നും, അറസ്റ്റ് ദുരുദ്ദേശ്യപരമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്നും നിരീക്ഷിച്ചാണ് അലഹബാദ് ഹൈക്കോടതി അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഇ.ഡി. അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സമീപിച്ചിരുന്നെങ്കിലും, തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നൽകാൻ കോടതി വിസമ്മതിച്ചിരുന്നു. സുപ്രീം കോടതി ഹർജി തള്ളിയതോടെ അസം ഖാന് ലഭിച്ച ഇടക്കാല ആശ്വാസം തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍

അഖിലേഷ് യാദവ് നയിച്ച സമാജ്‌വാദി പാർട്ടി റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിൻറെ മകന് ദാരുണാന്ത്യം

6 ക്യാച്ചുകള്‍, 2 സ്റ്റംപിങ്; ലിറ്റൻ ദാസിന് ലോക റെക്കോർഡ്!

ഐപിഒയില്‍ ചരിത്രം കുറിച്ച് ആന്ത്രോപിക്, സ്‌പേസ് എക്‌സിനെ മറികടന്നു, സമാഹരിച്ചത് 10730 കോടി ഡോളര്‍; ഇന്ത്യക്കാര്‍ക്ക് ഓഹരി വാങ്ങാന്‍ കഴിയുമോ?

MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം