സുപ്രീം കോടതി  ഫയൽ
India

'ദൈവത്തിന് ജാതിയില്ല'; ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളിൽ സുപ്രീം കോടതി

ഇതിനെതിരെ ഈ നാല് പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരി​ഗണിക്കരുതെന്ന് സുപ്രീം കോടതി. ദൈവത്തിന് ജാതിയില്ലെന്നും തിരുനാവായ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചു.

വൈരങ്കോട് ക്ഷേത്രത്തിൽ നാല് പേരെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളായി എംപി വിനോദ് കുമാർ, കെ ദിലീപ്, ടിപി പ്രമോദ്, പികെ ബാബു എന്നിവരെ മലബാർ ദേവസ്വം ബോർഡ് നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനെതിരെ ഈ നാല് പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ തന്ത്രിയുടെ അഭിപ്രായം മാത്രം സ്വീകരിച്ചാൽ പിന്നാക്ക വിഭാ​ഗക്കാർ ഒഴിവാക്കപ്പെട്ടേക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശമുണ്ടായത്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, അഡ്വ കെ ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ ആർ കൃഷ്ണ എന്നിവരും ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍