സുപ്രീംകോടതി ഫയൽ
India

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

ഒരേ പേരുകാരെ വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ വിലക്കാനാകുമെന്ന് കോടതി ചോദിച്ചു. കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചു.

രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകള്‍ നശിപ്പിക്കുന്നതിനായി ബോധപൂര്‍വ്വം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന അപരന്മാരെ വിലക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അപരന്മാരുടെ പശ്ചാത്തലം സൂക്ഷ്മമായി പരിശോധിക്കുകയും, എതിരാളികള്‍ ബോധപൂര്‍വ്വം അവരെ മത്സരിപ്പിക്കുകയാണെങ്കില്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സതീഷ് ചന്ദ്ര ശര്‍മ്മ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രമുഖരുടെ പേരുള്ളവരോട് മത്സരിക്കരുതെന്ന് പറയാൻ കഴിയുമോ ?. ഒരാള്‍ മക്കള്‍ക്ക് രാഹുല്‍ഗാന്ധിയെന്നോ ലാലു പ്രസാദ് യാദവെന്നോ പേരു നല്‍കിയാല്‍, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തടയുന്നത് എങ്ങനെയാണ് ?. അത് അവരുടെ അവകാശത്തെ ബാധിക്കുന്നതല്ലേയെന്ന് കോടതി ചോദിച്ചു.

സാബു സ്റ്റീഫന്‍ എന്നയാളാണ് അപരന്മാരെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. അപരസ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചാല്‍, അവരുടെ പശ്ചാത്തലവും പ്രചാരണവും പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നാലു ഒ പനീര്‍ശെല്‍വംമാരാണ് മത്സരിച്ചതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഒരേ പേരുകാരെ വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കേസിന്റെ വിധി എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT