Supreme Court File
India

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ നാളെ സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജൂണ്‍ 24 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), എന്‍ജിഒകള്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. 72.4 ദശലക്ഷം വോട്ടര്‍മാരില്‍ 99.5 ശതമാനം വോട്ടര്‍മാരും അവരുടെ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പേര് നീക്കം ചെയ്യുന്നതിനായി 2 ലക്ഷം അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 33,326 അപേക്ഷകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ വന്ന വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതി നേരത്തെ കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു.

Supreme Court to Hear Pleas Tomorrow Against EC’s Electoral Roll Revision in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT