വിമത എംഎല്‍എമാര്‍ സൂറത്തിലെ ഹോട്ടലില്‍/പിടിഐ 
India

'ആ ബില്‍ ആരു നല്‍കും?'; വിമത എംഎല്‍എമാര്‍ താമസിച്ച ഹോട്ടലിനു പണം നല്‍കിയില്ല

സൂറത്തിലെ ഹോട്ടലിലെ ബില്ലാണ്‌ ഇനിയും നല്‍കാനുള്ളത്. ഇത് ആര് നല്‍കും  എന്നതിലും വ്യക്തതയില്ല

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനു തുടക്കം കുറിച്ച് വിമത എംഎല്‍എമാര്‍ താമസിച്ച ഗുജറാത്തിലെ ഹോട്ടലിന് ഇതുവരെ പണം നല്‍കിയില്ലെന്നു റിപ്പോര്‍ട്ട്. സൂറത്തിലെ ഹോട്ടലിലെ ബില്ലാണ്‌ ഇനിയും നല്‍കാനുള്ളത്. ഇത് ആര് നല്‍കും  എന്നതിലും വ്യക്തതയില്ല.

മുംബൈയില്‍നിന്നു തിരിച്ച് സൂറത്തില്‍ എത്തിയ എംഎല്‍എമാര്‍ ഏതാനും മണിക്കൂറാണ് നഗരത്തില്‍ താമസിച്ചത്. ഇവിടെനിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ എംഎല്‍എമാര്‍ ഗുവാഹതിയിലേക്കു പോവുകയായിരുന്നു.

സൂറത്തിലെ ഹോട്ടലില്‍ 35 മുറികളാണ് എംഎല്‍എമാര്‍ക്കായി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇത് ആരു ബുക്കു ചെയ്‌തെന്നോ ആരുടെ പേരില്‍ ബുക്ക് ചെയ്‌തെന്ന് രേഖകളില്‍ ഇല്ല. എ, ബി എന്നൊക്കെയാണ് താമസക്കാരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. താമസക്കാരുടെ രേഖകളും സൂക്ഷിച്ചിട്ടില്ല.

ഗുജറാത്ത് സര്‍ക്കാരിലെ ഉന്നതനാണ് ഹോട്ടല്‍ ബുക്ക് ചെയ്‌തെന്നാണ് വിവരം. ഹോട്ടലിലെ ഉന്നതനെ വിളിച്ചാണ് ബുക്കിങ് ഏര്‍പ്പാടു ചെയ്തത്. വിമത എംഎല്‍എമാരുടെ സംഘം എത്തിയപ്പോള്‍ മറ്റു നടപടിക്രമങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മുറി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT