പ്രതീകാത്മക ചിത്രം 
India

കാമുകന്‍ വിവാഹിതനാണന്ന് അറിഞ്ഞു;യുവതി ബന്ധം അവസാനിപ്പിച്ചു; ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചായിരുന്നു യുവതിയുമായി സൗഹൃദത്തിലായത്.

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്‌: യുവാവ് കാമുകിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് മുളക് പൊടി വിതറിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ് എടത്തു. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 

നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാളാണ് കേസിലെ പ്രതി. ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചായിരുന്നു യുവതിയുമായി സൗഹൃദത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കിടുകയും പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

യുവതിയുടെ തീരുമാനത്തില്‍ രോഷാകുലനായ പ്രതി കാമുകിയെ കേബിള്‍ കൊണ്ട് അടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറുകയും ചെയ്തു. യുവതിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത

'സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി, സംസ്ഥാനത്ത് 500-ലേറെ പുതിയ തസ്തികകൾ: മന്ത്രിസഭായോഗ തീരുമാനങ്ങൾ

SCROLL FOR NEXT