പ്രതീകാത്മക ചിത്രം 
India

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു, യുവതിയുടെ തലവെട്ടി മാറ്റി; തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കി, യുവാവിനെ കുടുക്കി പൊലീസ്

മഹാരാഷ്ട്രയില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ അതിക്രൂരമായി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്രയില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ അതിക്രൂരമായി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി യുവാവ്. കൊന്നശേഷം തല വെട്ടിയെടുക്കുകയും മുഖത്തെ തൊലി ഉരിഞ്ഞെടുത്ത് വികൃതമാക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ തള്ളിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ഇത് ചെയ്തതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.സംഭവത്തില്‍ സൂറത്ത് സ്വദേശിയായ വിനയ് റായ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നന്ദൂര്‍ബാര്‍ ജില്ലയിലാണ് സംഭവം. ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി കൊല്ലപ്പെട്ട യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവാവ് കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ട്രെയിനില്‍ നന്ദൂര്‍ബാറിലേക്ക് യുവതിയുമായി പോയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബ്ലേയ്ഡ്  കൊണ്ട് കഴുത്തറുത്ത്  കൊല്ലുകയായിരുന്നു. പിന്നീട് തല വെട്ടിയെടുത്ത് മുഖം വികൃതമാക്കി. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി  പൊലീസിനോട് വ്യക്തമാക്കി. ആഗസ്റ്റ് 24ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഫാക്ടറില്‍ ജോലിക്കും കയറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു